അഴിമതി കേസിൽ ഇസ്രായേൽ പ്രധാനമന്ത്രിയെ പൊലീസ് ചോദ്യം ചെയ്തു

ജെറുസലം: ടെലി കമ്മ്യൂണിക്കേഷൻ കമ്പനിയായ ബെസെക്കുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ പൊലീസ് ചോദ്യം ചെയ്തു. ഇതാദ്യമായാണ് കേസിൽ നെതന്യാഹുവിനെ ചോദ്യം ചെയ്യുന്നത്. രാജ്യത്തെ ടെലി കമ്മ്യൂണിക്കേഷൻ ചട്ടങ്ങളിൽ ഇളവ് ലഭിക്കുന്നതിന് ഇസ്രേയേൽ ടെലികോം കമ്പനി ബെസക്ക് വാർത്ത വൈബ്സൈറ്റുകളിലൂടെ നെതന്യാഹുവിനും ഭാര്യക്കും പ്രത്യേക കവറേജ് നൽകിയെന്നാണ് നെതന്യാഹുവിനെതിരായ ആരോപണം. 

ബെസക്ക് ടെലികോമിന്‍റെ കൺട്രോളിങ് ഷെയർ ഹോൾഡർ ഷാവുൽ എലോവിച്ച്, കമ്മ്യൂണിക്കേഷൻ മന്ത്രാലയം മുൻ ഡയറക്ടർ ജനറൽ ഷോലോമോ ഫിൽബർ എന്നിവരെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ മറ്റ് രണ്ട് അഴിമതി കേസുകളിലും നെതന്യാഹു അന്വേഷണം നേരിട്ട് വരികയാണ്. അതേസമയം കേസിലെ എല്ലാ ആരോപണങ്ങളും നെതന്യാഹു നിഷേധിച്ചിട്ടുണ്ട്.

Tags:    
News Summary - Israeli police question PM Benjamin Netanyahu in corruption case-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.